ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ഇന്ത്യൻ സ്‌ക്വാഡിൽ ഉൾപ്പെട്ടത് ഒരേയൊരു കേരള ബ്ലാസ്റ്റേഴ്‌സ് താരം

India squad FIFA World Cup Qualifiers for Afghanistan: ഇന്ത്യൻ ഫുട്ബോൾ ടീം ഈ വാരം അഫ്ഗാനിസ്ഥാന് എതിരായ ലോകകപ്പ് യോഗ്യത മത്സരത്തിന് തയ്യാറെടുക്കുകയാണ്. രണ്ട് മത്സരങ്ങൾ ആണ് ഈ ഇന്റർനാഷണൽ ബ്രേക്കിൽ ടീം ഇന്ത്യക്ക് കളിക്കാൻ ഉള്ളത്. രണ്ട് മത്സരങ്ങളിലും അഫ്ഗാനിസ്ഥാൻ തന്നെയാണ് ഇന്ത്യയുടെ എതിരാളികൾ. മാർച്ച്‌ 22-ന് ഡമാക് സ്റ്റേഡിയത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടും.

ശേഷം, മാർച്ച്‌ 26-ന് ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ ഇരു ടീമുകളും അവരുടെ രണ്ടാമത്തെ മത്സരം കളിക്കും. ഖത്തർ, കുവൈത്ത്, അഫ്ഗാനിസ്ഥാൻ എന്നിവർ അടങ്ങുന്ന രണ്ടാം റൗണ്ടിലെ ഗ്രൂപ്പ്‌ എ-യിൽ രണ്ട് മത്സരങ്ങൾ വീതം പൂർത്തിയാകുമ്പോൾ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. രണ്ട് മത്സരങ്ങളിൽ ഓരോ വിജയവും പരാജയവും സഹിതം മൂന്ന് പോയിന്റ് ആണ് ഇന്ത്യയുടെ കൈവശം ഉള്ളത്. നിലവിൽ അഫ്ഗാനിസ്ഥാനെതിരായ മത്സരങ്ങൾക്കുള്ള ഇന്ത്യൻ സ്‌ക്വാഡ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ത്യൻ സ്‌ക്വാഡിലെ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ കുറവ് പ്രകടമാണ്. പ്രീതം കോട്ടൽ, രാഹുൽ കെപി, ഇഷാൻ പണ്ഡിത തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഇന്ത്യൻ ജേഴ്സിയിലെ സജീവ സാന്നിധ്യങ്ങൾ ആണെങ്കിൽ കൂടി, ഇത്തവണ മൂവർക്കും ദേശീയ ടീമിലേക്ക് കോൾ ലഭിച്ചില്ല. മിഡ്ഫീൽഡർ ജീക്സൺ സിംഗ് മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ നിന്ന് അഫ്ഗാനിസ്ഥാന് എതിരായ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിൽ ഇടം പിടിച്ചിരിക്കുന്നത്. 

ഇന്ത്യയുടെ 25 അംഗ സ്ക്വാഡ്:
ഗോൾകീപ്പർമാർ: ഗുർപ്രീത് സിങ് സന്ധു, അമരീന്ദർ സിങ്, വിശാൽ കൈത്.
ഡിഫൻഡർമാർ: ആകാശ് മിശ്ര, മെഹ്താബ് സിംഗ്, രാഹുൽ ഭേക്കെ, നിഖിൽ പൂജാരി, സുഭാഷിഷ് ബോസ്, അൻവർ അലി, ആമി റണവാഡെ, ജയ് ഗുപ്ത.
മിഡ്ഫീൽഡർമാർ: അനിരുദ്ധ് ഥാപ്പ, ബ്രാൻഡൻ ഫെർണാണ്ടസ്, ലിസ്റ്റൺ കൊളാക്കോ, മഹേഷ് സിംഗ് നൗറെം, സഹൽ അബ്ദുൾ സമദ്, സുരേഷ് സിംഗ് വാങ്ജാം, ജീക്‌സൺ സിംഗ് തൗണോജം, ദീപക് താംഗ്രി, ലാലെങ്‌മാവിയ റാൾട്ടെ, ഇമ്രാൻ ഖാൻ.
ഫോർവേഡുകൾ: സുനിൽ ഛേത്രി, ലാലിയൻസുവാല ചാങ്‌തെ, മൻവീർ സിംഗ്, വിക്രം പ്രതാപ് സിംഗ്.

IndiaJeakson SinghKerala Blasters
Comments (0)
Add Comment