കൊച്ചിയിൽ മഞ്ഞപ്പടയുടെ പൊങ്കാല!! ഗോവ രണ്ടടിച്ചപ്പോൾ ബ്ലാസ്റ്റേഴ്‌സ് നാലടിച്ചു

Kerala Blasters beat FC Goa at Kochi: കൊച്ചിയിൽ ഗോവയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ് പരാജയ തുടർച്ചക്ക് അന്ത്യം കുറിച്ചു. രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് മഞ്ഞപ്പട വിജയം നേടിയത്. തുടർച്ചയായ മൂന്ന് മത്സരങ്ങളുടെ പരാജയ ഭാരത്തോടെ ഗ്രൗണ്ടിൽ ഇറങ്ങിയ ബ്ലാസ്റ്റേഴ്സ് ഗോവയ്ക്കെതിരെ മിന്നുന്ന വിജയം ആണ് നേടിയത്.

ബ്ലാസ്റ്റേഴ്സിന്റെ ഗ്രീക്ക് സ്ട്രൈക്കർ ദിമിത്രി ഡയമണ്ടകോസിന്റെ ഗംഭീര പ്രകടനമാണ് ബ്ലാസ്റ്റേഴ്സിനെ ജയത്തിലേക്ക് നയിച്ചത്. മത്സരത്തിലെ തുടക്കത്തിൽ തന്നെ രണ്ട് ഗോളുകൾ വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിൽ നാലു ഗോളുകൾ തിരിച്ചടിച്ച് മത്സരത്തിൽ വിജയം സ്വന്തമാക്കുകയായിരുന്നു. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ റൗളിംഗ് ബോർജസ് ഗോവയെ മുന്നിൽ എത്തിച്ചു, തുടർന്ന് മുഹമ്മദ് യാസിറിന്റെ ഗോൾ കൂടിയെത്തിയതോടെ കൊച്ചിയിൽ മഞ്ഞപ്പട വിയർക്കുന്ന കാഴ്ചയാണ് കണ്ടത്.

എന്നാൽ രണ്ടാം പകുതിയിൽ ടീം ശക്തമായ നിലയിൽ തിരിച്ചെത്തി. സകായിയുടെ ഫ്രീകിക്ക് ഗോളിലൂടെ ബ്ലാസ്റ്റേഴ്‌സ് സ്കോർബോർഡ് ചലിപ്പിച്ചു. ശേഷം, ഡയമണ്ടകോസിന്റെ പെനാൽട്ടി ഗോൾ ബ്ലാസ്റ്റേഴ്സിനെ മത്സരത്തിൽ ഒപ്പമെത്തിച്ചു. ശേഷം മഞ്ഞപ്പടയെ മുന്നിലെത്തിച്ചുകൊണ്ട് ഡയമണ്ടകോസ് തന്റെ രണ്ടാമത്തെ ഗോൾ നേട്ടം ആഘോഷിച്ചു. മത്സരത്തിലെ അവസാന മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്സ് ലിത്വാനിയൻ സ്ട്രൈക്കർ ഫെഡർ നേടിയ ഗോൾ കൂടി ആയതോടെ കേരള ബ്ലാസ്റ്റേഴ്സ് ആവേശകരമായ വിജയം സ്വന്തമാക്കി.

Dimitris DiamantakosFC GoaKerala Blasters
Comments (0)
Add Comment