ഇത് മഞ്ഞപ്പടയുടെ ദിമിയുഗം!! ബ്ലാസ്റ്റേഴ്‌സ് ഗോൾ വേട്ടക്കാരിൽ ദിമിത്രി ഡയമന്റകോസ് അതിദൂരം മുന്നിൽ

Kerala Blasters striker Dimitrios Diamantakos top scorer: കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ ദിവസം കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ഐഎസ്എൽ മത്സരത്തിൽ എഫ്സി ഗോവക്കെതിരെ ഗംഭീര വിജയം ആണ് നേടിയത്. ഹോം മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് 4-2 ന്റെ വിജയം സ്വന്തമാക്കിയപ്പോൾ, സ്വന്തം ആരാധകർക്ക് മുന്നിൽ ബ്ലാസ്റ്റേഴ്സിനെ ജയത്തിലേക്ക് നയിച്ചത്

ഗ്രീക്ക് സ്ട്രൈക്കർ ദിമിത്രി ഡയമന്റകോസിന്റെ ഗംഭീര പ്രകടനം ആയിരുന്നു. മത്സരത്തിൽ രണ്ട് ഗോളുകൾക്ക് പിറകിൽ ആയ ബ്ലാസ്റ്റേഴ്സ്, മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് സ്കോർബോർഡ് ചലിപ്പിച്ച് തുടങ്ങിയത്. ദിമിത്രി ഡയമന്റകോസിനെ ഫൗൾ ചെയ്തതിന് ലഭിച്ച ഫ്രീകിക്ക് സകായ് ഗോൾ ആക്കി മാറ്റുകയായിരുന്നു. ശേഷം, ബ്ലാസ്റ്റേഴ്സിന് ലഭിച്ച പെനാൽറ്റി ദിമിത്രി ഡയമന്റകോസ് ഗോൾ ആക്കി മാറ്റി ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ എത്തിച്ചു.

തുടർന്ന്, ദിമിത്രി ഡയമന്റകോസ് ബ്ലാസ്റ്റേഴ്സിന് ലീഡ് സമ്മാനിച്ച ഗോൾ നേടുകയും, ബ്ലാസ്റ്റേഴ്സിന്റെ ലിത്വാനിയൻ ഫോർവേഡ് ഫെഡർ സെർനിക് നേടിയ ഗോളിന് ദിമിത്രി ഡയമന്റകോസ് അസ്സിസ്റ്റ്‌ നൽകുകയും ചെയ്തു. കൊച്ചിയിൽ നടന്ന മത്സരത്തിൽ ഗംഭീര തിരിച്ചുവരവാണ് ബ്ലാസ്റ്റേഴ്സ് നടത്തിയത്. ഈ വിജയത്തിന് ചുക്കാൻ പിടിച്ച ദിമിത്രി ഡയമന്റകോസിനെ മമ്മൂട്ടിയുടെ പുതിയ ചിത്രമായ ‘ഭ്രമയുഗം’ത്തിലെ

ക്യാരക്ടർ തീം നൽകിയാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ ആഘോഷിച്ചത്. ‘ദിമിയുഗം’ എന്ന് പേരിട്ട് ആരാധകർ പുറത്തിറക്കിയ ആർട്ട് വർക്ക് ബ്ലാസ്റ്റേഴ്സ് അവരുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിൽ പങ്കുവെക്കുകയും ചെയ്തു. ഇതോടെ ബ്ലാസ്റ്റേഴ്സിന് വേണ്ടി 40 മത്സരങ്ങളിൽ നിന്ന് 25 ഗോളുകൾ നേടിയ ദിമിത്രി ഡയമന്റകോസ്, ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും ടോപ് സ്കോറർമാരിൽ രണ്ടാമത് നിൽക്കുന്ന ബർത്തലോമിയോ ഒഗ്ബഷയേക്കാൾ (15) 10 ഗോളിന്റെ വ്യത്യാസം കണ്ടെത്തി.

Dimitris DiamantakosGreeceKerala Blasters
Comments (0)
Add Comment