അക്കാദമിയിൽ നിന്ന് അരീനയിലേക്ക്, കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ ഈ സീസണിലെ എമർജിങ് താരങ്ങൾ

Kerala Blasters emerging players: മലയാളികളുടെ ഫേവറൈറ്റ് ഐഎസ്എൽ ക്ലബ്ബ് ആയ കേരള ബ്ലാസ്റ്റേഴ്സിന് ഇത്തവണയും പ്ലേഓഫ് ഘട്ടം മറികടന്ന് സെമി ഫൈനലിൽ എത്താനായില്ല എന്നത് നിരാശജനകമായ വിധി ആയിരുന്നു. എന്നിരുന്നാലും, ഈ സീസണിൽ നിരവധി പോസിറ്റീവ് ആയ കാര്യങ്ങൾ ഉണ്ടായിരുന്നു. അതിൽ ഒന്നാണ് പ്രതിപാദനരായ യുവ താരങ്ങൾ. 

കേരള ബ്ലാസ്റ്റേഴ്സ് ക്ലബ്ബ് രൂപീകരിച്ചിട്ട് 10 വർഷം പൂർത്തിയാകുന്ന ഈ ഘട്ടത്തിൽ, കേരള ബ്ലാസ്റ്റേഴ്സ് അക്കാദമിയിലൂടെ വളർന്നുവന്ന നിരവധി താരങ്ങൾ ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന താരങ്ങളായി ഉയർന്നുവരുന്നതിന് ആരാധകർ സാക്ഷ്യം വഹിച്ചു. ബ്ലാസ്റ്റേഴ്സിന്റെ പ്ലെയിങ് ഇലവനിൽ നിരവധി മലയാളി താരങ്ങൾ സജീവ സാന്നിധ്യമായി മാറുകയും ചെയ്തു. 

തൃശ്ശൂർ സ്വദേശിയായ മിഡ്ഫീൽഡർ വിപിൻ മോഹനൻ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന താരമായി മാറിയ യുവ താരങ്ങളിൽ പ്രമുഖനാണ്. ലക്ഷദ്വീപ് സ്വദേശികളായ ഇരട്ട സഹോദരങ്ങൾ, മുഹമ്മദ് ഐമനും മുഹമ്മദ് അസ്ഹറും ബ്ലാസ്റ്റേഴ്സിന്റെ സുപ്രധാന താരങ്ങളായി മാറിയിരുന്നു. തൃശ്ശൂർ സ്വദേശിയായ സച്ചിൻ സുരേഷ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഒന്നാം നമ്പർ ഗോൾകീപ്പർ ആയി മാറിയതും, ബ്ലാസ്റ്റേഴ്സ് അക്കാദമിയുടെ വിജയഗാഥകളിൽ ഒന്നാണ്. 

കൊച്ചിക്കാരനായ നിഹാൽ സുധീഷ് ആണ് ബ്ലാസ്റ്റേഴ്സ് അക്കാദമിയിലൂടെ വളർന്നു വരികയും, കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന താരങ്ങളിൽ ഒരാളായി മാറുകയും ചെയ്ത മറ്റൊരു താരം. മലയാളികൾക്ക് പുറമെ, മണിപ്പൂർ സ്വദേശിയായ സുഖം മീത്തൈ, ബംഗാൾ സ്വദേശിയായ അരിത്ര ദാസ് തുടങ്ങിയവരും കേരള ബ്ലാസ്റ്റേഴ്സ് അക്കാദമിയിലൂടെ വന്ന് സീനിയർ സ്‌ക്വാഡിൽ ഇടംപിടിച്ചവരാണ്. ഇത് കേരള ബ്ലാസ്റ്റേഴ്സിന്റെ വളർച്ച മാത്രമല്ല, ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി കൂടിയാണ് പ്രകടമാക്കുന്നത്. 

Kerala BlastersMohammed AimenVibin Mohanan
Comments (0)
Add Comment