Kerala Blasters injuries latest updates: കളിക്കാരുടെ പരിക്കുകൾ ഇന്ന് എല്ലാ ഐഎസ്എൽ ക്ലബ്ബുകളും നേരിടുന്ന ഒരു വലിയ പ്രശ്നമാണ്. തുടർച്ചയായ മത്സരങ്ങളും, ഇന്ത്യയിലെ ഫുട്ബോൾ ഗ്രൗണ്ടുകളും ആണ് കൂടുതൽ പരിക്കുകൾക്കും കാരണമാകുന്നത്. ഇത്തരത്തിൽ വലിയ വെല്ലുവിളി ആണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടുന്നത്. സൂപ്പർ കപ്പിന് ശേഷം ലീഗിൽ തിരിച്ചെത്തിയ ബ്ലാസ്റ്റേഴ്സിന് ഒരു മത്സരം പോലും വിജയിക്കാൻ സാധിച്ചിട്ടില്ല
2023 അവസാനിക്കുമ്പോൾ ടേബിൾ ടോപ്പ് ആയിരുന്ന ബ്ലാസ്റ്റേഴ്സിനെ, പ്രധാന കളിക്കാരുടെ പരിക്കുകൾ ആണ് പിന്നോട്ട് വലിപ്പിച്ചത്. ഈ സീസണിൽ ഇതുവരെ 17 ബ്ലാസ്റ്റേഴ്സ് താരങ്ങൾക്കാണ് പരിക്കേറ്റത്. അതിൽ ജീക്സൺ സിംഗ്, മിലോസ് ഡ്രിൻസിക് ഉൾപ്പടെയുള്ളവർ പരിക്ക് മാറി ടീമിൽ തിരിച്ചെത്തി. നാല് കളിക്കാർ സീസൺ ഔട്ട് ആവുകയും ചെയ്തു. നിലവിൽ ഏഴ് ബ്ലാസ്റ്റേഴ്സ് താരങ്ങളാണ് പരിക്കിന്റെ പിടിയിൽ ആയിരിക്കുന്നത്. ഇവരെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ നോക്കാം.
Kerala Blasters players – ബ്ലാസ്റ്റേഴ്സിന്റെ ഓസ്ട്രേലിയൻ സ്ട്രൈക്കർ ജോഷ്വാ സൊറ്റിരിയോ സീസൺ തുടങ്ങുന്നതിനു മുൻപ് തന്നെ പരിക്കിന്റെ പിടിയിൽ ആയിരുന്നു. ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ആണ് പരിക്ക് കാരണം സീസൺ ഔട്ട് ആയ മറ്റൊരു താരം. ഗാന സ്ട്രൈക്കർ പെപ്ര, ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ ലെഫ്റ്റ് ബാക്ക് ഐബാംബ ഡോഹ്ലിംഗ് എന്നിവരും പരിക്ക് മൂലം സീസൺ ഔട്ട് ആണ്. ബ്ലാസ്റ്റേഴ്സിന്റെ ഗോളടി യന്ത്രമായ ഗ്രീക്ക് സ്ട്രൈക്കർ ദിമിത്രിയോസ് ഡയമണ്ടകോസ് നിലവിൽ
പരിക്ക് മൂലം ടീമിന് പുറത്താണ്. ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ സച്ചിൻ സുരേഷ്, ചെന്നൈയ്ക്കെതിരായ മത്സരത്തിൽ പരിക്കേറ്റ് ടീമിന് വെളിയിൽ പോയിരുന്നു. ബ്ലാസ്റ്റേഴ്സ് ഡിഫൻഡർ ലെസ്കോവിക്കിന്റെ ഗുരുതരമല്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മലയാളി താരം വിപിൻ മോഹൻ നിലവിൽ പരിക്കിന്റെ പിടിയിലാണ്. എന്നാൽ അദ്ദേഹം ഉടൻ പൂർണ്ണ ഫിറ്റ്നസ് നേടും എന്നാണ് അറിയാൻ സാധിക്കുന്നത്. പ്രധാന താരങ്ങളുടെ പരിക്ക് തന്നെയാണ് ടീമിന്റെ പ്രകടനത്തെ കാര്യമായി ബാധിച്ചിരിക്കുന്നത്.