ദിമിത്രിയോസ് ഡയമണ്ടകോസിസ് കേരള ബ്ലാസ്റ്റേഴ്‌സിന് പുറത്തേക്കോ? വമ്പൻ ഓഫറുമായി ഐഎസ്എൽ ക്ലബുകൾ

Kerala Blasters striker Dimitrios Diamantakos attracts transfer attention from ISL rivals: കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിലെ വിലമതിക്കാനാകാത്ത താരമാണ് ഗ്രീക്ക് സ്ട്രൈക്കർ ദിമിത്രിയോസ് ഡയമണ്ടകോസ്. 2022-ലാണ് ഗ്രീക്ക് താരം കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്. ആദ്യ സീസണിൽ തന്നെ 24 കളികളിൽ നിന്ന് 12 ഗോളുകളാണ് ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ ദിമിത്രിയോസ് ഡയമണ്ടകോസ് സ്കോർ ചെയ്തത്. എന്നാൽ, ബ്ലാസ്റ്റേഴ്സ് ആരാധകരെ നിരാശപ്പെടുത്തുന്ന

ഒരു വാർത്തയാണ് ഇപ്പോൾ ഐഎസ്എൽ ട്രാൻസ്ഫർ ലോകത്തുനിന്ന് പുറത്തുവരുന്നത്. ദിമിത്രിയോസ് ഡയമണ്ടകോസിന്റെ കേരള ബ്ലാസ്റ്റേഴ്സുമായുള്ള കോൺട്രാക്ട് ഈ സീസണോടെ അവസാനിക്കുകയാണ്. കോൺട്രാക്ട് നീട്ടാൻ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ശ്രമിക്കുന്നുണ്ടെങ്കിലും, 31-കാരനായ താരം തന്റെ ജന്മനാട്ടിലെ ലീഗിലേക്ക് മടങ്ങുകയാണ് എന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മാത്രമല്ല ബ്ലാസ്റ്റേഴ്സിന്റെ കോൺട്രാക്ട് എക്സ്റ്റൻഷൻ ഓഫറുകൾ ദിമി പരിഗണിച്ചിട്ടുമില്ല.

എന്നാൽ, ഇപ്പോൾ മാറ്റ് ഐഎസ്എൽ ക്ലബ്ബുകൾ ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർതാരത്തിനു വേണ്ടി വലയെറിയുകയാണ്. നേരത്തെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ദിമിത്രിയോസ് ഡയമണ്ടകോസിന് മുന്നിലേക്ക് ഓഫർ വെച്ചിരുന്നെങ്കിലും താരം ഇത് നിരസിച്ചിരുന്നു. ഇപ്പോൾ, ഈസ്റ്റ് ബംഗാൾ ആണ് പുതിയ ഓഫറുമായി ബ്ലാസ്റ്റേഴ്സ് താരത്തിലേക്ക് എത്തിയിരിക്കുന്നത്. ഇതിനോട് ദിമിത്രിയോസ് ഡയമണ്ടകോസ് പ്രതികരിച്ചിട്ടില്ല എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സ് താരങ്ങൾ ആയിരുന്ന, നിഷു കുമാർ, ഹർമൻജോത് ഖബ്ര, പ്രഭ്ഷുമാൻ ഗിൽ തുടങ്ങിയവരെ ഈ സീസണിൽ ഈസ്റ്റ് ബംഗാൾ സ്വന്തമാക്കിയിരുന്നു. ഇതിന്റെ തുടർച്ച എന്നോണം ആണ് ഈസ്റ്റ് ബംഗാളിന്റെ പുതിയ ശ്രമം. ഈ സീസണിൽ ഇതുവരെ 18 കളികളിൽ നിന്ന് 15 ഗോളുകൾ ദിമിത്രിയോസ് ഡയമണ്ടകോസ് നേടി കഴിഞ്ഞു. ഐഎസ്എല്ലിൽ 15 കളികളിൽ നിന്ന് 12 ഗോളുകൾ നേടിയ ദിമിത്രിയോസ് ഡയമണ്ടകോസ് കേരള ബ്ലാസ്റ്റേഴ്സിന്റെ ടോപ് സ്കോറർ കൂടിയാണ്.

Dimitris DiamantakosKerala Blasterstransfer news
Comments (0)
Add Comment