കലൂരിൻ്റെ രാജാവ് ആര്? ബ്ലാസ്റ്റേഴ്‌സ് ആരാധകർ വോട്ട് ചെയ്ത റിസൾട്ട് പുറത്ത്

KBFC Player of the Match award winners after FC Goa win

Rate this post

KBFC Player of the Match award winners after FC Goa win: കേരള ബ്ലാസ്റ്റേഴ്സ് അവരുടെ കഴിഞ്ഞ മത്സരത്തിൽ എഫ്സി ഗോവക്കെതിരെ ഗംഭീര വിജയം ആണ് സ്വന്തമാക്കിയത്. കല്ലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 4-2 ന്റെ ആവേശകരമായ വിജയം നേടിയ ബ്ലാസ്റ്റേഴ്സ് നിരയിൽ, ഒന്നിലധികം മികച്ച പെർഫോമേഴ്സ് ഉണ്ടായിരുന്നു. ഇക്കൂട്ടത്തിൽ ആരാധകർ അവരുടെ പ്ലെയർ ഓഫ് ദി മാച്ച് തിരഞ്ഞെടുക്കുകയുണ്ടായി.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോമിൽ നടന്ന തിരഞ്ഞെടുപ്പിൽ ആണ് വിജയിയെ കണ്ടെത്തിയത്. മത്സരത്തിൽ രണ്ട് ഗോളുകളും ഒരു അസിസ്റ്റും നേടിയ സ്ട്രൈക്കർ ദിമിത്രിയോസ് ഡിയമന്റകോസ്, ഒരു ഗോൾ നേടിയ ലിത്വാനിയൻ ഫോർവേഡ് ഫെഡർ സെർനിക്, മത്സരത്തിലെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോൾ നേടിയ ജാപ്പനീസ് താരം ഡയ്സൂകി സകായ്,

പരിക്കിൽ നിന്ന് മുക്തി നേടി ഇലവനിൽ തിരിച്ചെത്തി മധ്യനിരയിൽ മികച്ച പ്രകടനം പുറത്തെടുത്ത മലയാളി താരം വിപിൻ മോഹനൻ എന്നിവരുടെ പേരുകൾ ആണ് കെബിഎഫ്സി ഫാൻസ്‌ പ്ലയെർ ഓഫ് ദി മാച്ച് നോമിനേഷനുകൾ ആയി ഉണ്ടായിരുന്നത്. 43.8% വോട്ടുകൾ നേടി ദിമിത്രിയോസ് ഡിയമന്റകോസ് പുരസ്കാരം സ്വന്തമാക്കി. 36.3% വോട്ടുകളോടെ ഡയ്സൂകി സകായ് രണ്ടാം സ്ഥാനത്തും, 10.3% വോട്ടുകളുടെ വിപിൻ മോഹനൻ മൂന്നാം സ്ഥാനത്തും, 9.6% വോട്ടുകളുടെ ഫെഡർ സെർനിക് നാലാം സ്ഥാനത്തും ആയി.

അതേസമയം, ഫിറ്റസ്റ്റ് പ്ലെയർ ഓഫ് ദി മാച്ച് ആയി നവോച്ച സിംഗ്, ബെസ്റ്റ് ഡിഫൻഡർ ഓഫ് ദി മാച്ച് ആയി ഹോർമിപാം സിംഗ്, ഇലക്ട്രിക് പ്ലെയർ ഓഫ് ദി മാച്ച് ആയി ഫെഡർ സെർനിക്, പ്ലേ മേക്കർ ഓഫ് ദി മാച്ച് ആയി ഡയ്സൂകി സകായ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. മാർച്ച്‌ 2-ന് ബംഗളൂരു എഫ്സിക്കെതിരെ ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.