ഇന്ത്യൻ താരങ്ങൾക്ക് വിദേശ ലീഗുകളിൽ കളിക്കാൻ അവസരം ലഭിക്കും, കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറയുന്നു

Kerala Blasters boss Ivan Vukomanovic offers insights for Indian football growth

Rate this post

Kerala Blasters boss Ivan Vukomanovic offers insights for Indian football growth: ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ സമീപകാല പ്രകടനങ്ങൾ വളരെ മോശമായതായി മത്സരഫലങ്ങൾ തന്നെ പ്രകടമാക്കുന്നു. ഏറ്റവും ഒടുവിൽ നടന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ, താരതമ്യേനെ ചെറിയ എതിരാളികളായ അഫ്ഗാനിസ്ഥാനോട് കളിച്ച രണ്ട് മത്സരങ്ങളിലും ഇന്ത്യൻ ടീമിന് വിജയം നേടാൻ സാധിച്ചിരുന്നില്ല.

ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ മോശം പ്രകടനത്തെ സംബന്ധിച്ച്, വിവിധ ഐഎസ്എൽ ക്ലബ്ബുകളുടെ പരിശീലകർ പ്രതികരിച്ചിരുന്നു. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പരിശീലകൻ ജുവാൻ പെഡ്രോ ബനാലി, അവരുടെ പ്രതിപാദനരായ താരങ്ങളെ ദേശീയ ടീമിലേക്ക് പരിഗണിക്കുന്നില്ല എന്ന ആക്ഷേപം ദേശീയ ടീം പരിശീലകനെതിരെ ഉയർത്തിയിരുന്നു. എന്നാൽ, കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമനോവിക്, ഇന്ത്യൻ ടീമിന്റെ ഭാവിക്കായി ചില നിർദ്ദേശങ്ങളാണ് മുന്നോട്ടുവെക്കുന്നത്.

Kerala Blasters boss Ivan Vukomanovic offers insights for Indian football growth

ഇന്ത്യൻ ടീമിന് വേൾഡ് കപ്പ് ക്വാളിഫയേഴ്സ് ഉൾപ്പെടെയുള്ള ലെവലുകളിൽ മികച്ച രീതിയിൽ കളിക്കാൻ, യുവ കളിക്കാരെ വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യം ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഊന്നി പറഞ്ഞു. “നിങ്ങൾക്ക് നിങ്ങളുടെ ദേശീയ ടീം പ്രധാന ഘട്ടങ്ങളായ വേൾഡ് കപ്പ് ക്വാളിഫയർസിൽ ഉൾപ്പെടെ മികച്ച കോമ്പറ്റീഷൻ കാഴ്ചവെക്കണം എന്നുണ്ടെങ്കിൽ, നിങ്ങൾ തീർച്ചയായും ഒന്നോ രണ്ടോ മികച്ച യുവ ദേശീയ ടീമുകൾ ഉണ്ടാക്കി എടുക്കേണ്ടതുണ്ട്. അതായത്, അണ്ടർ 17, അണ്ടർ 19 ദേശീയ ടീമുകളെ മികച്ചതാക്കണം,” ഇവാൻ വുകമനോവിക് പറഞ്ഞു.

“ഈ യുവ കളിക്കാർ വളർന്നു വരികയും, ദേശീയ ടീമിൽ എത്തുകയും ചെയ്യും, അവർ ഐഎസ്എൽ കളിക്കും, ഒരുപക്ഷേ ഒരു ദിവസം ചിലർക്കെല്ലാം വിദേശ ലീഗുകളിൽ കളിക്കാനും അവസരം ലഭിക്കും,” കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ കൂട്ടിച്ചേർത്തു. തീർച്ചയായും മികച്ച അടിത്തട്ട് ഇല്ല എന്നത് തന്നെയാണ് ഇന്ത്യൻ ദേശീയ ടീമിന്റെ പോരായ്മ. ഇക്കാര്യം വളരെ വ്യക്തമായി മനസ്സിലാക്കിക്കൊണ്ടുള്ള പ്രതികരണമാണ് ഇവാൻ വുകമനോവിക് നടത്തിയിരിക്കുന്നത്.