ബ്ലാസ്റ്റേഴ്സിന് എവിടെയാണ് തെറ്റ് സംഭവിച്ചത്? മത്സരശേഷം പരിശീലകൻ ഇവാൻ വാക്കുകൾ

Kerala Blasters coach Ivan Vukomanović speaks after ISL playoff match

Rate this post

Kerala Blasters coach Ivan Vukomanović speaks after ISL playoff match: കഴിഞ്ഞ ദിവസം നടന്ന ഐഎസ്എൽ പ്ലേ ഓഫ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഒഡീഷ എഫ്സിയോട് പരാജയപ്പെട്ട് പുറത്തായിരുന്നു. മത്സരത്തിൽ ആദ്യം ലീഡ് കണ്ടെത്തിയ ശേഷമാണ്, രണ്ട് ഗോളുകൾ വഴങ്ങി കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. മത്സരത്തിന്റെ മുഴുവൻ സമയവും അവസാനിച്ചപ്പോൾ ഇരു ടീമുകളും സമനില പാലിച്ചതോടെ,

30 മിനിറ്റിന്റെ അധികസമയത്തിലാണ് വിജയിയെ കണ്ടെത്താൻ സാധിച്ചത്. നിരവധി അവസരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിന് സൃഷ്ടിച്ചെടുക്കാൻ സാധിച്ചെങ്കിലും, അതൊന്നും തന്നെ മുതലാക്കാൻ അവർക്ക് ആയില്ല. പരിക്കിൽ നിന്ന് മുക്തനായ അഡ്രിയാൻ ലൂണ, മാസങ്ങൾക്ക് ശേഷം മൈതാനത്തേക്ക് തിരിച്ചെത്തിയെങ്കിലും, പരിക്ക് മൂലം ബ്ലാസ്റ്റേഴ്സിന്റെ ടോപ് സ്കോറർ

ദിമിത്രിയോസ് ഡയമന്റകോസിന് പ്ലേ ഓഫ് മത്സരം കളിക്കാൻ സാധിച്ചിരുന്നില്ല. മത്സരശേഷം ഇക്കാര്യം പരിശീലകൻ ഇവാൻ വുകമനോവിക് സംസാരിക്കുകയും ചെയ്തു. “ദിമിയെ ഞങ്ങൾ ഇന്ന് മിസ് ചെയ്തു,” കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മത്സരശേഷം പറഞ്ഞു. “വാസ്തവത്തിൽ, ഞങ്ങൾക്ക് ഒരു നല്ല ഗെയിം കളിക്കാൻ കഴിഞ്ഞു, നിരവധി അവസരങ്ങൾ സൃഷ്ടിച്ചു. ഞങ്ങൾ കൂടുതൽ ക്ലിനിക്കൽ ആയിരുന്നെങ്കിൽ,

ചില നിമിഷങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നെങ്കിൽ, ആദ്യ പീരിയഡിൽ നമുക്ക് കൂടുതൽ സ്കോർ ചെയ്യാമായിരുന്നു,” ഇവാൻ വുകമനോവിക് പറയുന്നു. “വ്യക്തിപരമായി ഞാൻ പറയുകയാണെങ്കിൽ, ഒരു പരിശീലകൻ എന്ന നിലയിൽ എന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ സീസണായിരുന്നു ഇത്,” കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ കൂട്ടിച്ചേർത്തു. അടുത്ത സീസണിലും ഇവാൻ ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായി ഉണ്ടാകും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.