ഫേവറൈറ്റ് ക്ലബ്ബും ഇഷ്ട താരങ്ങളും ആരൊക്കെ!! ഇയാൻ ഹ്യൂം ഇപ്പോൾ എവിടെ? അറിയാം

Kerala Blasters legend Ian Hume career

Kerala Blasters legend Ian Hume now: മലയാളി ഫുട്ബോൾ ആരാധകരുടെ ഹൃദയമിടിപ്പാണ് കേരള ബ്ലാസ്റ്റേഴ്സ് എന്ന ക്ലബ്‌. ഓരോ കേരള ബ്ലാസ്റ്റേഴ്സ് കളിക്കാരനും മലയാളി ഫുട്ബോൾ ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളായി മാറുകയും ചെയ്യുന്നു. ഒരു സീസൺ ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചത് താരങ്ങൾ പോലും, ഇന്നും കേരളത്തിലെ ഫുട്ബോൾ ആരാധകരുടെ മനസ്സിൽ മായാതെ ഓർമ്മയായി നിലനിൽക്കുന്നു എന്നതാണ് യാഥാർത്ഥ്യം.

ഇത്തരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഇതിഹാസ താരങ്ങളിൽ ഒരാളാണ് ഇയാൻ ഹ്യൂം. കനേഡിയൻ ഫോർവേഡ് ആയ ഇയാൻ ഹ്യൂം, ഐഎസ്എൽ പ്രഥമ സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ടോപ്പ് സ്കോറർ ആയിരുന്നു. ബ്ലാസ്റ്റേഴ്സിന് വേണ്ടി രണ്ട് സീസണുകളിൽ ആയി 29 മത്സരങ്ങൾ കളിച്ചിട്ടുള്ള ഇയാൻ ഹ്യൂം, 10 ഗോളുകൾ സ്കോർ ചെയ്തിട്ടുണ്ട്. ഇയാൻ ഹ്യൂമിന്റെ ആരാധനാപാത്രങ്ങളായ താരങ്ങളും, ഇഷ്ട ക്ലബ്ബുകളും ഏതെല്ലാം എന്ന് നോക്കാം.

ഇയാൻ ഹ്യൂം ചാമ്പ്യൻഷിപ്പിൽ ലെസിസ്റ്റർ സിറ്റിക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ്. അതുകൊണ്ടുതന്നെ താരം ഒരു പ്രീമിയർ ലീഗ് ആരാധകൻ കൂടിയാണ്. പ്രീമിയർ ലീഗിൽ ലിവർപൂൾ ആണ് ഇയാൻ ഹ്യൂമിന്റെ ഫേവറേറ്റ് ക്ലബ്ബ്. ലിവർപൂൾ ഇതിഹാസങ്ങളായ ഇയാൻ റഷ്, ജോൺ ബാൺസ് എന്നിവരാണ് ഹ്യൂമിന്റെ ബാല്യകാലത്തെ ആരാധനാപാത്രങ്ങൾ. സ്കോട്ടിഷ് ക്ലബ്ബ് ഹാർട്സും ഇയാൻ ഹ്യൂമിന്റെ ഫേവറേറ്റ് ക്ലബ്ബ് ആണ്.

ഹാർട്ട്‌ ഓഫ് മിഡ്ലോത്തിയൻ എഫ്സി ഇതിഹാസം ജോൺ റോബർട്ട്സണും ഇയാൻ ഹ്യൂം എന്ന ഫുട്ബോളറെ ബാല്യകാലത്ത് സ്വാധീനിച്ച കളിക്കാരനാണ്. നിലവിൽ ഫുട്ബോളിൽ നിന്ന് വിരമിച്ച ഇയാൻ ഹ്യൂം, തന്റെ മാനേജരിയൽ കരിയർ ആരംഭിച്ചിരിക്കുകയാണ്. 40-കാരനായ ഇയാൻ ഹ്യൂം വുഡ്സ്റ്റോക്ക് എഫ്സിയുടെ ഗസ്റ്റ് പരിശീലകനായി സേവനം അനുഷ്ഠിക്കുന്നു.