“അന്തസ്സ് വേണമെടാ മനുഷ്യനായി കഴിഞ്ഞാൽ” ബംഗളുരു എഫ്സി നായകന് കിടിലൻ മറുപടിയുമായി കേരള ബ്ലാസ്റ്റേഴ്‌സ്

Kerala Blasters’ passionate response to Bengaluru FC

Kerala Blasters’ passionate response to Bengaluru FC: കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ശ്രീകണ്ഡീരവ സ്റ്റേഡിയത്തിൽ ബംഗളൂരു എഫ്സിയെ നേരിടാൻ ഒരുങ്ങുമ്പോൾ, എല്ലാ ബ്ലാസ്റ്റേഴ്സ് ആരാധകരുടെയും ഓർമ്മകൾ കഴിഞ്ഞ സീസണിലെ പ്ലേഓഫ് മത്സരത്തിലേക്ക് പോയേക്കാം. വിവാദങ്ങൾക്ക് വഴിവച്ച ആ മത്സരത്തിനു ശേഷം, വീണ്ടും അതേ സ്റ്റേഡിയത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടാൻ ഒരുങ്ങുമ്പോൾ ആവേശം കൊടുമ്പിരി കൊള്ളുകയാണ്.

സുനിൽ ചേത്രിയുടെ വിവാദങ്ങൾക്ക് വഴിവെച്ച ഗോൾ ഓർമ്മപ്പെടുത്തി കൊണ്ടാണ് മാച്ച് ഡേ പോസ്റ്ററുകൾ ബംഗളൂരു എഫ്സി അവരുടെ സോഷ്യൽ മീഡിയ ഹാൻഡിൽ പങ്കുവെക്കുന്നത്. ഇപ്പോൾ, ഇതിന് തക്ക മറുപടി നൽകിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. സുനിൽ ഛേത്രി ബ്ലാസ്റ്റേഴ്സിന് എതിരെ നേടിയ വിവാദ ഫ്രീകിക്ക് ഗോളിന്റെ വീഡിയോ പങ്കുവെച്ചതിനൊപ്പം, ഈ സീസണിൽ കൊച്ചിയിൽ ബംഗളൂരുവിനെതിരെ ലൂണ നേടിയ ഗോളും കൂടി

Kerala Blasters' passionate response to Bengaluru FC

ചേർത്ത വീഡിയോ ബ്ലാസ്റ്റേഴ്സ് പങ്കുവെച്ചിരിക്കുന്നു. ‘വാത്സല്യം’ സിനിമയിലെ മമ്മൂട്ടിയുടെ ഡയലോഗ് ആണ് ഇതിന്റെ പശ്ചാത്തലം ആയി നൽകിയിരിക്കുന്നത്. “മനുഷ്യനാവടാ ആദ്യം, എന്നിട്ട് ഉണ്ടാക്ക് നിലയും വിലയും. അതും സൂത്രത്തിൽ ഉണ്ടാക്കുകയല്ല വേണ്ടത്, സ്വയം ഉണ്ടാകട്ടെ അതാണ് കഴിവ്,” എന്ന ഡയലോഗ് ആണ് വീഡിയോയുടെ പശ്ചാത്തലം. വീഡിയോയുടെ അവസാനത്തിൽ, നടൻ മുകേഷിന്റെ ഹിറ്റ് ഡയലോഗ് ആയ

“എടാ, അന്തസ്സ് വേണമെടാ മനുഷ്യനായി കഴിഞ്ഞാൽ,” എന്നും കൂടി കൂട്ടിച്ചേർത്തിരിക്കുന്നു. ഇത് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ വളരെയധികം ആവേശത്തിൽ എത്തിച്ചിരിക്കുന്നു. ബംഗളൂരു എഫ്സിയുടെ പോസ്റ്റിന് കൃത്യമായ മറുപടിയാണ് ബ്ലാസ്റ്റേഴ്സ് നൽകിയിരിക്കുന്നത് എന്ന് ആരാധകർ കമന്റ് ബോക്സിൽ വിലയിരുത്തുന്നു. ഇന്നത്തെ മത്സരത്തിന്റെ ആവേശമാണ് ഇത്തരത്തിലുള്ള പ്രതികരണങ്ങൾ വർധിപ്പിക്കുന്നത്.