മലപ്പുറത്തിന്റെ മണ്ണിൽ ആയിരങ്ങളെ സാക്ഷിയാക്കി മനോഹരമായി പന്ത് തട്ടുന്ന മിടുക്കി, വീഡിയോ | Child girl playing football

Child girl playing football skills viral video

Rate this post

Child girl playing football skills viral video: ഇന്ത്യ ക്രിക്കറ്റിന്റെ മണ്ണാണ് എന്ന് പൊതുവേ ഒരു ധാരണയുണ്ട്, ഒരുപക്ഷേ ഇത് ഇന്ത്യയുടെ അന്താരാഷ്ട്ര തലത്തിലെ ഫുട്ബോളിലെ മോശം പ്രകടനത്തിന്റെ ഫലമായിട്ട് ആവാം. അന്താരാഷ്ട്ര ഫുട്ബോളിലെ ഇന്ത്യയുടെ മോശം പ്രകടനത്തിന് പല കാരണങ്ങളും ചൂണ്ടിക്കാട്ടാമെങ്കിലും, ഇന്ത്യൻ ജനതക്ക് പ്രത്യേകിച്ച് കേരളത്തിന് ഫുട്ബോളിനോടുള്ള സ്നേഹം

വളരെ വലുതാണ്. കേരളീയരിൽ ഫുട്ബോളിനെ ഇഷ്ടപ്പെടുന്ന, ഫുട്ബോൾ കളിക്കുന്ന ധാരാളം ആളുകൾ ഉണ്ട്. പ്രത്യേകിച്ച് മലബാറിന്റെ മണ്ണിൽ ഫുട്ബോൾ ആളുകൾക്ക് ഒരു ഹരമാണ്. ഇതിന് ലിംഗ വ്യത്യാസം ഇല്ല എന്നതും യാഥാർത്ഥ്യം തന്നെ. ഇതിന്റെ ഉദാഹരണം എന്ന് കണക്കെ, ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയ ലോകത്ത് വൈറൽ ആയിരിക്കുകയാണ്. മലപ്പുറത്തുനിന്നാണ് ഈ വീഡിയോ പുറത്തുവന്നിരിക്കുന്നത്.

മലപ്പുറത്ത് നടക്കുന്ന ഒരു സെവൻസ് ഫുട്ബോൾ ഗ്രൗണ്ട് ആണ് വീഡിയോയുടെ പശ്ചാത്തലം. ഫുട്ബോൾ മത്സരം ആരംഭിക്കുന്നതിനു മുന്നോടിയായി ഉള്ള ഇടവേളയിൽ, കളി വീക്ഷിക്കാൻ എത്തിയ കുരുന്നുകൾ ഗ്രൗണ്ടിൽ ഇറങ്ങുകയുണ്ടായി. എന്നാൽ, കൂട്ടത്തിലെ പെൺകുട്ടിയുടെ ഫുട്ബോൾ സ്കിൽ കണ്ടുനിന്ന കാഴ്ചക്കാരെ അമ്പരപ്പിച്ചു. തന്റെ ഒപ്പം പങ്കുതട്ടിയ ആൺകുട്ടികളെ വട്ടം കറക്കി കൊണ്ട് മിടുക്കി മോൾ ഒരു ഗോളും സ്കോർ ചെയ്തു. വീഡിയോ കാണാം

ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ, കുട്ടിത്താരത്തിന് ധാരാളം പ്രശംസ വാക്കുകളാണ് ആളുകളിൽ നിന്ന് ലഭിക്കുന്നത്. ഇത്തരത്തിലുള്ള പ്രതിഭകളെ പൂർണ്ണ പിന്തുണ നൽകി വളർത്തിയെടുക്കുന്നതിലുള്ള പരാജയമാണ് ഇന്ത്യയെ ഫുട്ബോളിൽ പിന്നോട്ട് വലിപ്പിക്കുന്നത്. അതേസമയം തന്നെ, ഇന്ന് ഇന്ത്യൻ ദേശീയ ടീമിൽ കളിക്കുന്ന മലയാളി താരങ്ങളായ സഹൽ അബ്ദുൽ സമദ്, കെപി രാഹുൽ, ആഷിക് കുരുണിയൻ തുടങ്ങിയവരെല്ലാം തന്നെ കേരളത്തിന്റെ അഭിമാനങ്ങളാണ്.