സച്ചിൻ സുരേഷിന്റെ പകരക്കാരനെ കണ്ടെത്തി കേരള ബ്ലാസ്റ്റേഴ്‌സ്!! ഗോൾകീപ്പർക്കായി നാല് ക്ലബ്ബ്കൾ
Kerala Blasters seeking a replacement for goalkeeper Sachin Suresh. Kerala Blasters Gurmeet Singh transfer news
Kerala Blasters seeking a replacement for goalkeeper Sachin Suresh: കേരള ബ്ലാസ്റ്റേഴ്‌സ് ഗോൾകീപ്പർ സച്ചിൻ സുരേഷിന്റെ പരിക്കുമായി ബന്ധപ്പെട്ട് പുതിയ അപ്ഡേറ്റുകൾ പുറത്തുവരികയാണ്. ചെന്നൈ എഫ്സിക്കെതിരെ നടന്ന മത്സരത്തിൽ തോളിന് പരിക്കേറ്റ സച്ചിൻ സുരേഷിന് സീസണിൽ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാവും. നിലവിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഫസ്റ്റ് ചോയ്സ് ഗോൾകീപ്പർ ആണ് തൃശ്ശൂർ സ്വദേശിയായ സച്ചിൻ സുരേഷ്.
സ്‌ക്വാഡിലെ ഫസ്റ്റ് ചോയ്സ് ഗോൾകീപ്പർക്ക് പരിക്കേറ്റത്തോടെ, വെറ്ററൻ ഗോൾകീപ്പർ കരൺജിത്ത് സിംഗ് ആണ് കഴിഞ്ഞ മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിന്റെ വല കാത്തത്. നിലവിൽ സാമ്പത്തിക പ്രതിരോധത്തിൽ ആയ ഹൈദരാബാദ് എഫ്സി, അവരുടെ ഒന്നാം നമ്പർ ഗോൾകീപ്പർ ഗുർമീത് സിങ്ങിനെ വിൽക്കാൻ ഒരുങ്ങുകയാണ്. ഈ സാഹചര്യം മുതലെടുക്കാൻ ആണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ ആരംഭിച്ചിരിക്കുന്നത്.
സച്ചിൻ സുരേഷുമായി കേരള ബ്ലാസ്റ്റേഴ്സ് നേരത്തെ തന്നെ കോൺട്രാക്ട് വർധിപ്പിച്ചതിനാൽ, ഈ സീസണിന്റെ അവസാനം വരെ ഉള്ള ഒരു ഹൃസ്വകാല കരാർ അടിസ്ഥാനത്തിലാണ് ഗുർമീത് സിങ്ങിനെ സൈൻ ചെയ്യാൻ ശ്രമിക്കുന്നത്. സമാനമായ ഹൃസ്വകാല കരാർ താൽപര്യവുമായി ജംഷദ്പൂർ എഫ്സിയും ഗുർമീത് സിങ്ങിനെ സൈൻ ചെയ്യാൻ ശ്രമങ്ങൾ നടത്തുന്നു. അതേസമയം, ഗുർമീത് സിങ്ങിന് ദീർഘകാല ഓഫറുമായി
നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, പഞ്ചാബ് എഫ്സി എന്നീ ക്ലബ്ബുകളും ട്രാന്‍സ്ഫർ റേസിൽ പങ്കെടുക്കുന്നു. ഹരിയാന സ്വദേശിയായ ഗുർമീത് സിങ്, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് യൂത്ത് അക്കാദമിയിലൂടെയാണ് ഫുട്ബോൾ കരിയർ ആരംഭിച്ചത്. 2018 – 2021 കാലയളവിൽ നോർത്ത് ഈസ്റ്റിനു വേണ്ടി 9 മത്സരങ്ങൾ കളിച്ച ഗുർമീത് സിങ്ങിനെ, മൂന്ന് വർഷത്തെ കോൺട്രാക്ടിൽ 2021-ൽ ഹൈദരാബാദ് എഫ് സി സൈൻ ചെയ്യുകയായിരുന്നു. എന്നാൽ, ഹൈദരാബാദിന്റെ സാമ്പത്തിക പ്രശ്നങ്ങളാണ് 24-കാരനെ വിൽക്കാൻ ഇപ്പോൾ അവരെ പ്രേരിപ്പിക്കുന്നത്.