മണ്ടന്മാരായ റെഫറിമാർ സെവൻസ് ഫുട്‍ബോളിനെ കുഴപ്പത്തിലാക്കുന്നു!! തുറന്നടിച്ച് സൂപ്പർ സ്റ്റുഡിയോ താരം ബല്ലാക്ക്
Super Studio Ballack slams Indian sevens referees
Super Studio Malappuram star Ballack slams Indian sevens referees: സെവൻസ് ഫുട്ബോളിന് ഏറെ ആരാധകരുള്ള നാടാണ് കേരളം. സെവൻസ് ക്ലബ്ബുകൾക്കും, താരങ്ങൾക്കും വലിയ ജനപ്രീതിയാണ് മലയാളികൾക്കിടയിൽ ഉള്ളത്. ഇത്തരത്തിൽ വലിയ ജനപ്രിയനായ ഫുട്ബോളർ ആണ് സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന്റെ ആഫ്രിക്കൻ ഫോർവേഡ് ബല്ലാക്ക്.
മൈതാനത്തെ പ്രകടനം കൊണ്ടും, ആരാധകരോടുള്ള ഇടപഴകൽ കൊണ്ടും മലയാളി ഫുട്ബോൾ ആരാധകരുടെ ഹൃദയം കീഴടക്കിയ ബല്ലാക്ക്, ഇപ്പോൾ നടത്തിയിരിക്കുന്ന ഒരു പ്രസ്താവന വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. ഇന്ത്യയിലെ ഫുട്ബോൾ വളരാത്തതിന്റെ കാരണം ചൂണ്ടിക്കാട്ടിക്കൊണ്ട്, റഫറിമാരെ മണ്ടൻമാർ എന്ന് അഭിസംബോധന ചെയ്തിരിക്കുകയാണ് ബല്ലാക്ക്. ഒരു മത്സരത്തിനിടെ ബല്ലാക്കിനെ കായികപരമായി നേരിട്ട എതിർ താരത്തിനെതിരെ റഫറി ആവശ്യമായ ശിക്ഷാനടപടി സ്വീകരിക്കാതിരുന്നതാണ്
ആഫ്രിക്കൻ താരത്തെ പ്രകോപിപ്പിച്ചിരിക്കുന്നത്. “ഇന്ത്യ സെവൻസ് ഫുട്ബോൾ ആകെ കുഴപ്പമാണ്. റഫറിമാർ വളരെ മണ്ടന്മാരാണ്, അവർ ഫുട്ബോൾ ഫീൽഡിൽ എന്താണ് ചെയ്യുന്നതെന്ന് അവർക്ക് പോലും അറിയില്ല. ആരോ റഫറിക്ക് മുന്നിൽ വച്ച് എന്നെ കുത്തുന്നു, മണ്ടനായ റഫറി കളിക്കാരന് ചുവപ്പുകാർഡ് പോലും നൽകുന്നില്ല. ഇന്ത്യയിൽ ഫുട്ബോൾ വളരാത്തതിന്റെ ചില കാരണങ്ങൾ
ഫുട്ബോളിന് പിന്നിൽ നിൽക്കുന്ന 80% ആളുകൾക്കും കളിയെക്കുറിച്ച് ഒന്നും അറിയില്ല എന്നതാണ്, റഫറിമാർ കഴിവില്ലാത്തവരാണ്. ഇത് സെവൻസ് ഫുട്ബോളിന് നാണക്കേട് ഉണ്ടാക്കുന്നു. 80% റഫറിമാരും ഫുട്ബോളിനെ കുറിച്ച് പഠിക്കേണ്ടതുണ്ട്, കാരണം മൈതാനത്ത് ഒരാൾക്ക് ജീവൻ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായിട്ട് പോലും അവർക്ക് ഒന്നും ചെയ്യാൻ അറിയില്ല,” ബല്ലാക്ക് രൂക്ഷ ഭാഷയിൽ തന്റെ സോഷ്യൽ മീഡിയ ഹാൻഡിലൂടെ പ്രതികരിച്ചു.