സഞ്ജു സാംസൺ തീ തുപ്പി!! രാജസ്ഥാൻ റോയൽസ് മികച്ച ടോട്ടലിൽ

Sanju Samson Fifty. Rajasthan Royals vs Lucknow Super Giants

Rate this post

Sanju Samson half century Rajasthan Royals vs Lucknow Super Giants: ഐപിഎൽ 2024-ലെ നാലാമത്തെ മത്സരം പുരോഗമിക്കുകയാണ്. ലക്നൗ സൂപ്പർ ജിയൻസിനെതിരെ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത രാജസ്ഥാൻ റോയൽസ് മികച്ച ടോട്ടൽ കണ്ടെത്തി. ക്യാപ്റ്റൻ സഞ്ജു സാംസന്റെ ബാറ്റിംഗ് പ്രകടനം ആണ് റോയൽസിനെ മികച്ച ടോട്ടലിലേക്ക് നയിച്ചത്.

മത്സരത്തിന്റെ തുടക്കത്തിൽ ഓപ്പണർമാരായ ജോസ് ബട്ലർ (11), യഷാവി ജയ്സ്വാൽ (24) എന്നിവർ ചെറിയ സംഭാവനകൾ നൽകി മടങ്ങിയെങ്കിലും, മൂന്നാം വിക്കറ്റിൽ ക്യാപ്റ്റൻ സഞ്ജു സാംസണും റിയാൻ പരാഗും മികച്ച കൂട്ടുകെട്ട് സൃഷ്ടിച്ച് റോയൽസിനെ വലിയ ടോട്ടലിൽ എത്തിച്ചു. പുറത്താകാതെ ക്രീസിൽ തുടർന്ന സഞ്ജു സാംസൺ 52 പന്തിൽ നിന്ന് 82 റൺസ് സ്കോർ ചെയ്തു.

sanju samson ipl fifty vs lsg

3 ഫോറുകളും 6 സിക്സുകളും അടങ്ങിയത് ആയിരുന്നു സഞ്ജുവിന്റെ പ്രകടനം. 29 പന്തിൽ നിന്ന് ഒരു ഫോറും മൂന്ന് സിക്സും സഹിതം 43 റൺസ് പരാഗും സമ്പാദിച്ചു. ഹെട്മയർ (5) നിരാശപ്പെടുത്തിയെങ്കിലും ധ്രുവ് ജോറൽ (20*) അവസാന ബോളുകളിൽ റൺസ് കണ്ടെത്തി. എൽഎസ്ജിക്കായി നവീൻ – ഉൽ – ഹഖ് രണ്ട് വിക്കറ്റുകളും

മുഹ്സിൻ ഖാൻ, രവി ബിഷ്‌ണോയ് എന്നിവർ ഓരോ വിക്കറ്റുകളും വീതം വീഴ്ത്തി. സഞ്ജുവിന്റെ ബാറ്റിംഗ് പ്രകടനത്തിൻ്റെ പിൻബലത്തിൽ രാജസ്ഥാൻ റോയൽസ് 20 ഓവറുകളിൽ 4 വിക്കറ്റ് നഷ്ടത്തിൽ 193 റൺസ് എന്ന ടോട്ടൽ കണ്ടെത്ത.